കോഴിക്കോട് ജില്ലയില്‍ കൊവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തില്‍ ഇന്ന് അടിയന്തര യോഗം ചേരും. മന്ത്രി എ കെ ശശീന്ദ്രന്‍റെ അധ്യക്ഷതയിലാണ് യോഗം. ജില്ലയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനാണ് സാധ്യത.

ആദ്യഘട്ടത്തില്‍ മെച്ചപ്പെട്ട പ്രതിരോധ പ്രവര്‍ത്തനങ്ങളിലൂടെ കൊവിഡ് വ്യാപനം നിയന്ത്രിച്ച് നിര്‍ത്താന്‍ കഴിഞ്ഞ കോഴിക്കോട്ട് ഇപ്പോള്‍ സ്ഥിതി അതീവ ഗുരുതരമാണ്. ഇന്നലെ സംസ്ഥാനത്ത് ഏറ്റവുമധികം കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് കോഴിക്കോട്ടാണ്. രണ്ട് ദിവസത്തിനിടെ ജില്ലയില്‍ 1387 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നത്. 1263 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം പകര്‍ന്നത്. 77 പേര്‍ക്ക് രോഗം പകര്‍ന്നതിന്‍റെ ഉറവിടം വ്യക്തമല്ല.