പട്ടാപ്പകല്‍ സര്‍വ്വീസ്സെന്‍ററിനകത്തുനിന്ന് ആഡംബര കാര്‍ മോഷ്ടിച്ച് സിനിമാ സ്റ്റൈലില്‍ പാഞ്ഞ കളളനെ മണിക്കൂറുകള്‍ക്കകം പോലീസ് പിടികൂടി. കോഴിക്കോട് - ബാംഗ്ലൂര്‍ റോഡില്‍ വാരിയാടുളള സര്‍വ്വീസ് സെന്‍ററിലാണ് സംഭവം. പോലീസ് അറിയിക്കുംവരെ മോഷണവിവരം സര്‍വ്വീസ് സെന്‍റര്‍ ജീവനക്കാരും ഉടമയും അറിഞ്ഞിരുന്നില്ല. ബത്തേരി സ്വദേശിയുടെ പുതിയ ഇന്നോവ കാറാണ് കളളന്‍ സര്‍വ്വീസ് സെന്‍ററില്‍ നിന്നു കവര്‍ന്നത്. ബാംഗ്ലൂര്‍ സൗത്ത് സ്വദേശിയായ പിലാക്കല്‍ നസീറാണ് പോലീസ് പിടിയിലായത്.
സര്‍വ്വീസ് കഴിഞ്ഞ് മുന്‍വശത്ത് നിര്‍ത്തിയിട്ടിരുന്ന കാറാണ് ആരുടെയും ശ്രദ്ധയില്‍ പെടാതെ കളളന്‍ കൊണ്ടുപോയത്. മീനങ്ങാടി പോലീസ് സ്റ്റേഷന്‍ പരിധിയിലെ കൃഷ്ണഗിരിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഇന്‍റര്‍സെപ്റ്റര്‍ വാഹനത്തിലെ ഉദ്യോഗസ്ഥര്‍ ക്യാമറ ഉപയോഗിച്ച് പതിവ് പരിശോധന നടത്തവേ വാഹനത്തിന്‍റെ അമിത വേഗം ശ്രദ്ധയില്‍ പെട്ടതിനെത്തുടര്‍ന്ന് നിര്‍ത്താനായി കൈകാണിച്ചു. നിര്‍ത്താതെ ഓടിച്ചുപോയ കാറിന്‍റെ നമ്പര്‍ കുറിച്ചെടുത്ത് ബത്തേരി ട്രാഫിക്കില്‍ അറിയിച്ച ശേഷം ഇന്‍റര്‍സെപ്റ്റര്‍ വാഹനത്തിലെ സബ്ബ് ഇന്‍സ്പെക്ടര്‍ എം.വി.ഷാബു തന്‍റെ ഫോണിലെ ക്രൈം ഡ്രൈവ് ആപ് ഉപയോഗിച്ച് അപ്പോള്‍ തന്നെ ഉടമയുടെ വിലാസവും ഫോണ്‍നമ്പരും കണ്ടെത്തി. ഇതാണ് കഥയുടെ ഗതിമാറ്റിയത്. ഉടമയെ വിളിച്ച് അമിതവേഗത്തിന് പിഴയടയ്ക്കാന്‍ എസ്.ഐ ആവശ്യപ്പെട്ടു. തന്‍റെ വാഹനം സര്‍വ്വീസിന് നല്‍കിയതാണെന്നും അവിടെനിന്ന് ആരെങ്കിലും കൊണ്ടുപോയതായിരിക്കുമെന്നുമായിരുന്നു ഉടമയുടെ വാദം. ഓടിച്ചിരുന്ന ആളോട് പിഴയടയ്ക്കാന്‍ പറയാന്‍ നിര്‍ദ്ദേശിച്ച് എസ്.ഐ ഫോണ്‍ വച്ചു. നിമിഷങ്ങള്‍ക്കം ഉടമ തിരികെ വിളിച്ച് തന്‍റെ വാഹനം മോഷണം പോയതാണെന്ന് അറിയിച്ചതോടെ പോലീസ് ജാഗരൂകരായി. മെസേജുകള്‍ പലവഴിക്ക് പറന്നു

0 Comments