" ചില ആളുകൾ വികാരത്തിന്റെയും ആശയക്കുഴപ്പത്തിന്റെയും ഭയത്തിന്റെയും അന്തരീക്ഷം സൃഷ്ടിച്ച് സർക്കാരിനെ നയിക്കുന്നുവെന്ന് പറയാൻ ഞാൻ ആഗ്രഹിക്കുന്നു. നിങ്ങൾ ജാഗ്രത പാലിക്കുകയും ശരിയായ തീരുമാനങ്ങൾ എടുക്കുകയും വേണം" - അവർ പറഞ്ഞു.
അരാജകത്വവും ക്രൂരതയും മോശമായ പെരുമാറ്റവുമാണ് എല്ലായിടത്തും. നിരപരാധികൾക്ക് നേരെ അതിക്രമങ്ങൾ നടക്കുന്നുവെന്നും സമൂഹത്തിൽ വിവേചനത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കപ്പെട്ടുവെന്നും അവർ കൂട്ടിച്ചേർത്തു.
സാധാരണക്കാരുടെ താല്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി കോൺഗ്രസ് സർക്കാർ നടപ്പാക്കിയ എംഎൻആർഇജിഎ, വിവരാവകാശ നിയമം പോലുള്ള നിയമങ്ങൾ കേന്ദ്രം ദുർബലപ്പെടുത്തിയെന്നും കോൺഗ്രസ് നേതാവ് ആരോപിച്ചു. ഗാന്ധി ജയന്തിയോടനുബന്ധിച്ച് സംഘടിപ്പിച്ച 'ഗാന്ധി ചേത്ന റാലിയെ' ഓൺലൈനിലൂടെ അഭിസംബോധന ചെയ്യുകയായിരുന്നു അവർ.

0 Comments