ഇസ്രായേലിലെ ആരോഗ്യപ്രവർത്തകർക്കും നഴ്‌സിംഗ് ഹോം ജീവനക്കാർക്കും വാക്‌സിനേഷൻ ആരംഭിക്കുന്നതിന് മുന്നോടിയായാണ് ഇസ്രായേൽ പ്രധാനമന്ത്രിയും ആരോഗ്യ മന്ത്രിയും വാക്‌സിൻ സ്വീകരിച്ചത്. "എനിക്കീ വാക്‌സിനിൽ വിശ്വാസമുണ്ട്" ഫൈസർ-ബയോൺടെക്കിന്റെ വാക്‌സിൻ സ്വീകരിച്ച ശേഷം നെതന്യാഹു പറഞ്ഞു.
വൈറ്റ് ഹൗസിലേക്ക് വീണ്ടും ഇന്ത്യൻ വംശജൻ; ബൈഡന്റെ അസിസ്റ്റന്റ് പ്രസ് സെക്രട്ടറിയായി വേദാന്ത് പട്ടേൽ
വൈറ്റ് ഹൗസിലേക്ക് വീണ്ടും ഒരു ഇന്ത്യൻ വംശജൻ കൂടി എത്തുന്നു. വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറിയായി നിയുകത അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ നിയമിച്ചത് ഇന്ത്യൻ അമേരിക്കൻ വംശജൻ വേദാന്ത് പട്ടേലിനെ. നിലവിൽ ബൈഡന്റെ ക്യാമ്പയിനുകളുടെ മുതിർന്ന വക്താവാണ് വേദാന്ത്. ഡെമോക്രാറ്റിക് പാർട്ടിയുടെ പ്രചരണ പരിപാടികളിലും സജീവമായിരുന്ന വേദാന്താണ് നവാഡയിലും യു.എസിന്റെ പടിഞ്ഞാറൻ സംസ്ഥാനങ്ങളിലുമെല്ലാം പ്രചാരണത്തിന് ചുക്കാൻ പിടിച്ചത്.
ഇന്ത്യൻ വംശജയായ അമേരിക്കൻ കോൺഗ്രസ് പ്രതിനിധി പ്രമീള ജയ്‌പാലിന്റെ വക്താവായും,അമേരിക്കൻ കോൺഗ്രസ് അംഗമായിരുന്ന മൈക്ക് ഹോണ്ടയുടെ കമ്മ്യൂണിക്കേഷൻസ് ഡിറക്ടറായും വേദാന്ത് പട്ടേൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇന്ത്യയിലെ ഗുജറാത്തിൽ ജനിച്ച വേദാന്ത് വളർന്നതും പഠിച്ചതുമെല്ലാം അമേരിക്കയിലാണ്. ഫ്ലോറിഡ കാലിഫോർണിയ യൂണിവേഴ്സിറ്റികളിൽ നിന്ന് ഉന്നത പഠനം പൂർത്തിയാക്കി.
ചൈന ലോകാരോഗ്യ സംഘടനയുടെ അന്വേഷണം തടയുന്നു : യുഎസ്
വാഷിംഗ്ടണ്‍ : അന്താരാഷ്ട്ര സമൂഹത്തിന് കൊറോണ വൈറസ് മഹാമാരിയുടെ വ്യാപനത്തെ കുറിച്ച് ചൈനയില്‍ നിന്ന് സുതാര്യത ആവിശ്യമാണ്. എന്നാല്‍, ചൈനീസ് നഗരമായ വുഹാനില്‍ നിന്നുള്ള മാരകമായ വൈറസിന്റെ ഉത്ഭവത്തെ കുറിച്ച് ലോകാരോഗ്യ സംഘടനയുടെ അന്വേഷണത്തെ ബീജിംഗ് തടസ്സപ്പെടുത്തുന്നുവെന്ന് യുഎസ് ആരോപിച്ചു.
രോഗം പടര്‍ന്ന് ഒരു വര്‍ഷത്തിനു ശേഷം സംശയാസ്പദമായ വാക്‌സിനുകള്‍ ചൈന പുറത്തിറക്കുന്നുവെന്നും യുഎസ് ആരോപിച്ചു. 17,442,100 കോവിഡ് 19 കേസുകളും 313,000-ത്തിലധികം മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള യു.എസ് ആണ് കോവിഡ് വ്യാപനത്തില്‍ മുന്നില്‍.

പോണ്‍ ശേഖരം നശിപ്പിച്ചതിന് മാതാപിതാക്കള്‍ മകന് ലക്ഷങ്ങൾ നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി
ന്യൂയോര്‍ക്ക്: പോണ്‍ ശേഖരം നശിപ്പിച്ചതിന് മകന് മാതാപിതാക്കള്‍ മകന് 75,000 ഡോളര്‍ (എകദേശം 55 ലക്ഷം ഇന്ത്യന്‍ രൂപ) നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധി. അമേരിക്കയിലെ മിഷിഗണിലാണ് സംഭവം. 42 വയസുകാരനായ ഡേവിഡ് എന്ന ആളാണ് മാതാപിതാക്കള്‍ക്കെതിരെ കോടതിയില്‍ പോയത്. 2018ലാണ് ഡേവിഡിന്‍റെ പോണ്‍ ശേഖരം മാതാപിതാക്കള്‍ നശിപ്പിച്ചത്.
അതില്‍ 1605 ഡിവിഡികള്‍, വിഎച്ച്‌എസ് ടേപ്പുകള്‍, സെക്സ് ടോയികള്‍ മാഗസിനുകള്‍ എന്നിവയാണ് ഉണ്ടായിരുന്നത്. ഏതാണ്ട് 25,000 ഡോളര്‍ വിലവരുന്നവയാണ് മാതാപിതാക്കള്‍ നശിപ്പിച്ചത് എന്ന വാദം ഉന്നയിച്ചാണ് ഇതിനെതിരെ ഡേവിഡ് കോടതിയെ സമീപിച്ചത്. എന്നാൽ പോണ്‍ ശേഖരം മകനെ ബാലപീഡകനും, ലൈംഗിക അടിമയും ആക്കുന്നതിനാലാണ് ഇത് ചെയ്തതെന്നാണ് ഡേവിഡിന്റെ പിതാവ് കോടതിയില്‍ വാദിച്ചത്.
വെന്റിലേറ്റര്‍ പൊട്ടിത്തെറിച്ചു നിരവധി കൊവിഡ് രോഗികള്‍ മരിച്ചു
അങ്കാറ: തുര്‍ക്കിയില്‍ സ്വകാര്യ ആശുപത്രിയിലുണ്ടായ തീപ്പിടിത്തത്തില്‍ ഒമ്പത് പേര്‍ മരിച്ചു. കൊവിഡ്- 19 ബാധിച്ചവരാണ് മരിച്ചത്. 56നും 85നും ഇടയില്‍ പ്രായമുള്ളവരാണ് മരിച്ചത്. ഏഴ് പേര്‍ സംഭവസ്ഥലത്ത് വെച്ചും ഒരാള്‍ മറ്റൊരു ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയുമാണ് മരിച്ചത്.
തെക്കുകിഴക്കന്‍ ഗാസിയാന്‍തേപ് പ്രവിശ്യയിലെ ആശുപത്രിയിലാണ് തീപ്പിടിത്തമുണ്ടായത്. സങ്കോ യൂനിവേഴ്‌സിറ്റി ആശുപത്രിയിലെ ഐ സി യുവിലെ ഓക്‌സിജന്‍ മെഷീന്‍ പൊട്ടിത്തെറിക്കുകയായിരുന്നു.

ജനസംഖ്യാ കണക്കെടുപ്പില്‍ അനധികൃത കുടിയേറ്റക്കാരെ ഉള്‍പ്പെടുത്തില്ലെന്ന ട്രംപിന്റെ തീരുമാനം സുപ്രീംകോടതി ശരിവച്ചു
വാഷിംഗ്ടണ്‍ ഡി.സി: അമേരിക്കന്‍ ജനസംഖ്യാ കണക്കെടുപ്പില്‍ അനധികൃത കുടിയേറ്റക്കാരെ ഉള്‍പ്പെടുത്തില്ലെന്ന ട്രംപിന്റെ തീരുമാനത്തെ ചോദ്യംചെയ്ത് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി ഭൂരിപക്ഷ ജഡ്ജിമാരുടെ പിന്തുണയോടെ തള്ളി.
മുന്നിനെതിരേ ആറ് ജഡ്ജിമാരാണ് അഭിപ്രായം രേഖപ്പെടുത്തിയത്. ഡിസംബര്‍ 18 വെള്ളിയാഴ്ചത്തെ വിധി ട്രംപിന് താത്കാലികമായി ലഭിച്ച വിജയമായി കണക്കാക്കുന്നു. ന്യൂയോര്‍ക്ക് സംസ്ഥാനവും, അമേരിക്കന്‍ സിവില്‍ ലിബര്‍ട്ടീസ് യൂണിയനും സംയുക്തമായിട്ടാണ് ട്രംപിന്റെ തീരുമാനത്തെ സുപ്രീംകോടതിയില്‍ ചോദ്യം ചെയ്തത്.
എന്തു മാനദണ്ഡമനുസരിച്ചാണ് ഇല്ലീഗല്‍ ഇമിഗ്രന്റ്‌സിനെ വോട്ടര്‍ പട്ടികയില്‍ ചേര്‍ക്കുകയില്ലെന്ന വ്യക്തമായ തീരുമാനം ട്രംപ് അഡ്മിനിസ്‌ട്രേഷന്‍ കോടതിയില്‍ അറിയിച്ചിട്ടില്ല. അതിനാല്‍ അങ്ങനെയൊരു തീരുമാനം ഉണ്ടാകുമ്പോള്‍ ഈ വിഷയം വീണ്ടും സുപ്രീംകോടതിക്ക് പരിഗണിക്കാവുന്നതാണെന്നും കോടതി ചൂണ്ടിക്കാട്ടി.
നിയമം നടപ്പാക്കാനാണ് പുതിയ ഭരണകൂടം ശ്രമിക്കുന്നതെങ്കില്‍ അതിനെ വീണ്ടും ചോദ്യംചെയ്യുമെന്ന് അമേരിക്കന്‍ സിവില്‍ ലിബര്‍ട്ടീസ് യൂണിയന്‍ അറ്റോര്‍ണി ഡെയ്ല്‍ ഹൊ പറഞ്ഞു.

0 Comments